മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂർ റാണയെ കോടതിയിൽ ഹാജരാക്കി. പട്യാല ഹൗസ് കോടതിയിലാണ് റാണയെ എൻഐഎ ഹാജരാക്കിയത് റാണയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. പിന്നാലെയാണ് എൻഐഎയുടെ നടപടി. കസ്റ്റഡി കാലാവധി നീട്ടാനുള്ള അപേക്ഷ അന്വേഷണം ഏജൻസി നൽകിയേക്കുമെന്നാണ് വിവരം.
ദേശീയ അന്വേഷണ ഏജൻസിയ്ക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ ദയാൻ കൃഷ്ണനും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നരേന്ദർ മാനും ഇൻ-ക്യാമറ ഹിയറിംഗിൽ വാദങ്ങൾ ഉന്നയിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. ഡൽഹി ലീഗൽ സർവീസസ് അതോറിറ്റിയിലെ അഭിഭാഷകൻ പിയൂഷ് സച്ച്ദേവയാകും റാണയ്ക്ക് വേണ്ടി ഹാജരാകുക.26/11 മുഖ്യ ആസൂത്രകനായ ഡേവിഡ് കോൾമാൻ ഹെഡ്ലി എന്ന ദാവൂദ് ഗിലാനിയുടെ അടുത്ത അനുയായി റാണയെ ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജി ഏപ്രിൽ 4 ന് യുഎസ് സുപ്രീം കോടതി തള്ളിയതിനെത്തുടർന്നാണ് റാണയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.
