ഭീകരരെ ‘സ്വാതന്ത്ര്യ സമര സേനാനികൾ’ എന്ന് വിശേഷിപ്പിച്ച് പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ധർ
ഇസ്ലാമാബാദ്: പഹൽഗാമിൽ സാധാരണക്കാർക്ക് നേരെ നിറയൊഴിച്ച ഭീകരരെ ‘സ്വാതന്ത്ര്യ സമര സേനാനികൾ’ എന്ന് വിശേഷിപ്പിച്ച് പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ധർ.
പാകിസ്താനെതിരെ ഇന്ത്യ നയതന്ത്ര ഉപരോധങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇഷാഖ് ധറിന്റെ പരാമർശം. ‘ജമ്മു കശ്മീരിലെ പഹൽഗാമിൽ ആക്രമണം നടത്തിയവർ ഒരുപക്ഷെ സ്വാതന്ത്ര്യ സമര സേനാനികൾ ആയിരിക്കും’ എന്നാണ് ധർ പറഞ്ഞത്. തുടർന്ന് സിന്ധു നദീജല കരാർ മരവിപ്പിച്ചത് യുദ്ധപ്രഖ്യാപന നടപടിയാണെന്നും പാകിസ്താനെ ഒരിക്കലും തടയാനാവില്ലെന്നും ഇന്ത്യക്ക് ധർ മുന്നറിയിപ്പ് നൽകി.
