പഹൽഗാമിൽ ആക്രമണം നടത്തിയ കാശ്മീരികളായ രണ്ട് ഭീകരുടെ വീട് തകർത്തു. വീട് തകർത്തത് പ്രാദേശിക ഭരണകൂടമെന്ന് വാർത്ത ഏജൻസി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ടുപേർ പാകിസ്ഥാനിൽ നിന്നുള്ള ഭീകരർ എന്ന് സ്ഥിരീകരിച്ച് ജമ്മു കാശ്മീർ പൊലീസ്. ഹാഷിം മുസ, അലി ഭായ് എന്നിവർ രണ്ട് വർഷം മുൻപാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതെന്ന് പൊലീസ് കണ്ടെത്തി.
