2026 ജൂൺ വരെയാവും കാലാവധി
തിരുവനന്തപുരം: എ. ജയതിലക് അടുത്ത ചീഫ് സെക്രട്ടറിയാവും. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ശാരദ മുരളീധരൻ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 2026 ജൂൺ വരെയാവും കാലാവധി. സംസ്ഥാനത്തെ 50-മത് ചീഫ് സെക്രട്ടറിയാണ് എ. ജയതിലക്. 1991 ബാച്ച് ഉദ്യോഗസ്ഥനായിരുന്നു ജയതിലക്. നിലവിൽ ധനകാര്യ അഡീഷണൽ സെക്രട്ടറിയാണ്.
