കോട്ടയം: തിരുവാതുക്കലില്‍ വ്യവസായിയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. ആസാം സ്വദേശി അമിത് ആണ് പിടിയിലായത്. മാളയിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ചെ വീട്ടിലെത്തിയ ജോലിക്കാരിയാണ് ഇന്ദ്രപ്രസ്ഥത്തിന്റെ ഉടമയും വ്യവസായിയുമായ വിജയകുമാറിനെയും ഭാര്യ മീരയെയും ചോര വാര്‍ന്ന് മരിച്ച നിലയില്‍ ഇരു മുറികളിലായി കണ്ടെത്തിയത്.
ഇരുവരുടെയും മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. സംഭവ സ്ഥലത്ത് നിന്നും കോടാലിയും വീടിന് സമീപത്തെ ഗേറ്റിന് അടുത്ത് നിന്ന് അമ്മിക്കല്ലും കണ്ടെത്തിയിരുന്നു. ഇത് ഉപയോഗിച്ചാണോ പ്രതി കൃത്യം നടത്തിയതെന്ന് വ്യക്തമല്ല. ആസൂത്രിതമായാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്.
