ഡൽഹി: ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേര് പരിഗണനയിൽ. ബി.ജെ.പി. നേതൃത്വവും ആർ.എസ്.എസും നടത്തിയ ചർച്ചയിലാണ് യോഗി ആദിത്യനാഥിന്റെ പേര് ഉയർന്നുവന്നത്. ശിവരാജ് സിംഗ് ചൗഹാനും ആർ.എസ്.എസിന്റെ പരിഗണനയിലുണ്ട്. ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരാളെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ബി.ജെ.പി. നേതൃത്വം അഭിപ്രായപ്പെട്ടു.
ഈ മാസം അവസാനത്തോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ദളിത് വിഭാഗത്തിൽ നിന്നുള്ള ഒരാളെ പരിഗണിക്കുന്ന കാര്യവും നേതൃത്വം തള്ളിക്കളയുന്നില്ല. ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാരുടെ നിയമനം പൂർത്തിയായ ശേഷം ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കും.
