
ഡല്‍ഹി- കത്ര വന്ദേ ഭാരത് എക്സ്പ്രസിലെ യാത്രക്കാര്‍ക്ക് ഇനി സസ്യാഹാരം മാത്രമേ ലഭിക്കൂ. സാത്വിക് ട്രെയിൻ എന്നാണ് യാത്രക്കാർ ഇതിനെ വിശേഷിപ്പിക്കുന്നത്. വെജ്- നോൺ വെജ് ഭക്ഷണം ഇടകലർത്തി നൽകുന്നത്. ശുദ്ധാശുദ്ധി ചിന്തയുടെ അടിസ്ഥാനത്തിൽ ചിലർ ചോദ്യം ചെയ്യുന്ന ഘട്ടത്തിലാണ് പൂർണ വെജ് ഫുഡുമായി ഒരു ട്രെയിൻ എത്തുന്നത്.
സസ്യാഹാരം മാത്രം ലഭിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിനാകും ഇത്. മാത്രമല്ല, യാത്രക്കാര്‍ നോൺ വെജ് ഭക്ഷണമോ ലഘുകടികളോ കൊണ്ടുവരുന്നതും വിലക്കി. ഇന്ത്യന്‍ റെയില്‍വേയുടെ കാറ്ററിങ് സര്‍വീസും (IRCTC) ‘സാത്വിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ’യും തമ്മിലുള്ള കരാര്‍ പ്രകാരം ഈ ട്രെയിന്‍ ഔദ്യോഗികമായി പൂര്‍ണ നോൺ വെജ് ട്രെയിനായി പ്രഖ്യാപിച്ചു.ട്രെയിനിന്റെ അടുക്കളയില്‍ മാംസാഹാരം തയ്യാറാക്കാന്‍ അനുവാദമില്ല. വൈഷ്ണോ ദേവിയെ തൊഴാന്‍ പോകുന്ന വിശ്വാസികൾക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ന്യൂഡല്‍ഹി- കത്ര വന്ദേ ഭാരത് എക്സ്പ്രസ്. അതേസമയം, ഇത് സംഘപരിവാര ആശയങ്ങളുടെ നടപ്പാക്കലാണെന്നും വിമർശനമുണ്ട്.