
കൊച്ചി: മാസപ്പടി കേസിൽ തൽസ്ഥിതി തുടരാൻ നിർദേശം നൽകി ഹൈക്കോടതി. എസ്എഫ്ഐഒ കുറ്റപത്രത്തിൽ സമൻസ് അയക്കുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്രസർക്കാർ വിശദമായ വാദം കേൾക്കാൻ സമയം തേടിയതോടെയാണ് രണ്ട് മാസത്തേക്ക് നടപടികൾ നിർത്തിവെക്കാൻ കോടതി ഉത്തരവിട്ടത്.
സമൻസ് അയക്കുന്നതുൾപ്പെടെ നിർത്തിവെക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സിഎംആർഎല്ലിൻ്റെ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി കേസ് പുതിയ ഡിവിഷൻ ബെഞ്ചിലേക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.