വിഷുവിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും. അവധി ദിനം കൂടിയായതിനാൽ വിപണികളിലെല്ലാം തിരക്ക് വർധിച്ച് കഴിഞ്ഞു. പെരുന്നാൾ – വിഷു – ഈസ്റ്റർ കച്ചവടം പൊടിപൊടിക്കാൻ വൻ ഓഫറുകളോടെ ആളുകളെ മാടി വിളിക്കുകയാണ് കച്ചവടക്കാരും.
മേടപ്പുലരിയിൽ ഉണ്ണിക്കണ്ണനെ കണി കണ്ട് ഉണരുന്നത് മലയാളികളുടെ ശീലമാണ്. പല വർണങ്ങളിലും രൂപത്തിലുമുള്ള ശ്രീകൃഷ്ണ വിഗ്രഹങ്ങൾ വീതികൾ കീഴക്കി കഴിഞ്ഞു. ഫ്രഷ് കണിക്കൊന്ന വിപണിയിൽ ഉണ്ടെങ്കിലും സ്വർണ പ്രഭയിൽ തണ്ടിൽ നിറയെ ഇലകളും പൂക്കളുമുള്ള പ്ലാസ്റ്റിക് കണിക്കൊന്ന വാങ്ങാനും ആവിശ്യക്കാർ ഏറെയാണ്. സദ്യക്കും കണി ഒരുക്കാനും ഉള്ള പച്ചക്കറി പഴവർഗ വിപണിയും സജീവമാണ്.
