
മോദിക്ക് അമേരിക്കയോട് വിധേയത്വം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ ഉത്പ്പന്നങ്ങൾക്ക് മേൽ പകരച്ചുങ്കം ഏർപ്പെടുത്തിയെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനോട് പ്രതികരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ക്രൂഡോയിൽ വില കുറയുമ്പോഴും പാചകവാതകത്തിന്റെ വില കേന്ദ്രം വർദ്ധിപ്പിച്ചു. ജനജീവിതം ദുസ്സഹമാക്കുന്ന നിലപാടുകൾ സ്വീകരിച്ചാണ് കേന്ദ്രസർക്കാർ പ്രതിദിനം മുന്നോട്ടുപോകുന്നത്. ഇത് പ്രതിഷേധാർഹമാണെന്നും സ്ത്രീകൾ ഉൾപ്പെടെ പ്രതിഷേധവുമായി കേരളത്തിൽ രംഗത്തിറങ്ങി കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.