
മഹാരാജാസ് കോളേജിന് മുന്നിൽ വിദ്യാർത്ഥികളും അഭിഭാഷകരും തമ്മിൽ ഏറ്റുമുട്ടി. അഭിഭാഷകർ കോളേജിലേക്ക് കല്ലെറിഞ്ഞെന്ന് വിദ്യാർത്ഥികൾ. അഭിഭാഷകർ കല്ലും കുപ്പികളും എറിയുന്ന ദൃശ്യങ്ങൾ വിദ്യാർത്ഥികൾ പുറത്ത് വിട്ടു. അഭിഭാഷകരുടെ പരാതിയിൽ കണ്ടാലറിയാവുന്ന പത്ത് വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു.
അർധരാത്രിയില്‍ നഗരത്തിൽ അഭിഭാഷകരും വിദ്യാർഥികളും തമ്മിൽ സംഘർഷം. ജില്ലാ കോടതി പരിസരത്തുണ്ടായ ഏറ്റുമുട്ടലിൽ 18 പേർക്കു പരുക്കേറ്റു. കോടതി വളപ്പിൽ നടന്ന ബാർ അസോസിയേഷന്റെ വാർഷിക ആഘോഷത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തടയാൻ എത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ ഒരു വിദ്യാർഥിയും അഞ്ച് അഭിഭാഷകരും എറണാകുളം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. അർധരാത്രി 12.30ഓടെയാണ് സംഭവമുണ്ടായത്.