
ഗുജറാത്ത് വംശഹത്യ കൂടുതല്‍ ചര്‍ച്ച ചെയ്യാതിരിക്കാനാണ് എമ്പുരാനെതിരെ സംഘപരിവാര്‍ പ്രതിഷേധവുമായി എത്താതിരുന്നത്. കേന്ദ്ര സര്‍ക്കാരിനും നരേന്ദ്ര മോദിക്കും ആ ചരിത്രം ആരെയും ഓര്‍മിപ്പിക്കാന്‍ താല്പര്യമില്ലെന്ന് എഴുത്തുകാരന് എന്‍ എസ് മാധവന് പറഞ്ഞു. കോഴിക്കോട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു എന്‍ എസ് മാധവന്
കാലത്തെ ആരാണ് തിരുത്തുന്നത്, എന്ന പേരില്‍ കോഴിക്കോട് കോര്പ്പറേഷന് ടൗണ്‍ ഹാളില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ വച്ചാണ് എഴുത്തുകാരനായ എന്‍ എസ് മാധവന് രൂക്ഷമായി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചത്. സംഘപരിവാറിനെതിരായ സിനിമകള്‍ക്ക് നേരെ റോഡിലിറങ്ങിയാണ് അവര്‍ പ്രതിഷേധിച്ചിരുന്നത്. എന്നാല്‍, എമ്പുരാന് നേരെയുള്ള ആക്രമണം സൈബര്‍ ലോകത്തായിരുന്നു.
രാജ്യത്തെ ഭൂരിഭാഗം യുവജനങ്ങള്‍ക്ക് എന്താണ് 2002ല്‍ ഗുജറാത്തില്‍ സംഭവിച്ചെന്നതിനെ കുറിച്ച് കൃത്യമായി അറിയില്ല. ഗുജറാത്ത് വംശഹത്യ കൂടുതല്‍ ചര്‍ച്ച ചെയ്യാതിരിക്കുവാന്‍ വേണ്ടിയാണ്, എമ്പുരാനെതിരെ സംഘപരിവാര്‍ തെരുവിലേക്ക് പ്രതിഷേധവുമായി എത്താതെയിരുന്നതെന്നും എന്‍ എസ് മാധവന് പറഞ്ഞു