തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അടച്ചിടും. ഏപ്രില്‍ 11ന് റണ്‍വേ വൈകിട്ട് 4.45 മുതല്‍ രാത്രി 9 വരെ അടച്ചിടുമെന്നാണ് വിവരം.ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു. പുതുക്കിയ സമയക്രമം അതത് എയര്‍ലൈനുകളില്‍ നിന്ന് ലഭ്യമാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
