മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പഠനസമിതി എന്ന ആവശ്യം മുന്നോട്ടുവെച്ചത് സിഐടിയുവെന്ന് ആർ ചന്ദ്രശേഖരൻ
തിരുവനന്തപുരം: ആശാസമര സമിതി ഐഎൻടിയുസിക്കെതിരെ പച്ചക്കള്ളം പറയുന്നുവെന്ന് ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ. ആശമാരുടെ സമരത്തിന് നേതൃത്വം നൽകുന്നവർ ഒത്തുതീർപ്പ് മനസ്ഥിതിയില്ലാത്തവരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാവപ്പെട്ട ആശമാരെ അവരുടെ നേതാക്കൾ കഷ്ടപ്പെടുത്തുകയാണ്. മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പഠനസമിതി എന്ന ആവശ്യം മുന്നോട്ടുവെച്ചത് ഐഎൻടിയുസിയല്ല. പഠനസമിതി നല്ലതെന്ന് ആദ്യം പറഞ്ഞത് സിഐടിയുവാണ്. ആശാ സമരപ്പന്തലിൽ പോകാഞ്ഞത് സമയക്കുറവ് കൊണ്ടാണ്. സർക്കാറിന്റെ സാമ്പത്തിക സ്ഥിതി അന്വേഷിക്കേണ്ട കാര്യം ഐഎൻടിയുസിക്കില്ലെന്നും ആർ ചന്ദ്രശേഖരൻ പറഞ്ഞു.
