ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ പിറന്ന കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തിരുവനന്തപുരം എസ് എ ടിയിലെ ചികിത്സയിൽ തൃപ്തരല്ലെന്നും കുഞ്ഞിന്റെ അമ്മയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും കുടുംബം അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ആശുപത്രി മാറ്റിയത്.വൈകല്യത്തോടെ കുഞ്ഞ് പിറന്ന സംഭവത്തില്‍ ആരോഗ്യവകുപ്പ് ചികിത്സാപ്പിഴവ് സമ്മതിച്ചു. മാതാവിന് ആദ്യ മൂന്നുമാസം നല്കിയ പ്രസവ ചികിത്സ തൃപ്തികരമല്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. അപകടസാധ്യത അറിയിക്കുന്നതില്‍ രണ്ട് ഗൈനക്കോളജിസ്റ്റും പരാജയപ്പെട്ടെന്നും കണ്ടെത്തി.
അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കുടുംബത്തിന് കൈമാറി. അന്വേഷണം നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് തപാല്‍ വഴി മറുപടി നല്‍കിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് ആലപ്പുഴ സക്കറിയ ബസാര്‍ സ്വദേശികളായ അനീഷ് -സുറുമി ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. നിരവധി വൈകല്യങ്ങളോടെയായിരുന്നു കുഞ്ഞിന്റെ പിറവി.
