എല്ലാവരുടെയും പൂന്തോട്ടത്തില്‍ ഉണ്ടാകുന്ന അതിമനോഹര പുഷ്പങ്ങളുടെ പട്ടികയില്‍ എന്നും മുന്‍പന്തിയിലാണ് റോസിന്റെ സ്ഥാനം. ഇക്കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ വിപണിയില്‍ ഡിമാന്‍ഡ് ഉള്ളത് ട്യൂബ് റോസ് ഇനങ്ങള്‍ക്കാണ്. ഭൂകാണ്ഡങ്ങള്‍ വഴിയാണ് ഇവയുടെ പ്രജനനം. മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് ഈ കൃഷിക്ക് അനുയോജ്യം. മെയ് – ജൂണ്‍ കാലയളവിലാണ് ഇവ നടുവാന്‍ ഏറ്റവും അനുയോജ്യമായ കാലയളവ് ആയി കണക്കാക്കുന്നത്.
വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവര്‍ക്ക് രണ്ടു മുതല്‍ അഞ്ചു സെന്റീമീറ്റര്‍ വലിപ്പമുള്ള ഭൂഖണ്ഡങ്ങള്‍ 7 മുതല്‍ 10 സെന്റീമീറ്റര്‍ ആഴത്തിലും 20 *25 സെന്റീമീറ്റര്‍ നടാം. ഇതിനുമുന്‍പ് കൃഷിയിടം മൂന്നോ നാലോ പ്രാവശ്യം കിളച്ച് പാകപ്പെടുത്തണം. സെന്റിന് 120 കിലോ ജൈവവളം ചേര്‍ത്ത് കൊടുത്താല്‍ നല്ല വലിപ്പമുള്ള പൂക്കള്‍ ലഭിക്കും.
ഇരട്ട പൂക്കളുണ്ടാകുന്ന ട്യൂബ് റോസ് ഇനങ്ങള്‍ കൃഷിക്കുവേണ്ടി തെരഞ്ഞെടുക്കുന്നതാണ് ആദായകരം. ഇതില്‍ പ്രധാനപ്പെട്ട ഇനങ്ങളാണ് താഴെ നല്‍കുന്നത്.

പേള്‍
കേരളത്തില്‍ കൃഷിക്ക് അനുയോജ്യമായ ശുപാര്‍ശ ചെയ്തിരിക്കുന്ന ഇനമാണ് ഇത്. ചുവപ്പുകലര്‍ന്ന പിങ്ക് നിറത്തോടു കൂടിയ വെള്ള പൂക്കളാണ് ഇതിന്റെ പ്രത്യേകത. ദളങ്ങള്‍ പല പുഷ്പ മണ്ഡലങ്ങള്‍ ആയി വിന്യസിക്കപ്പെട്ടിരിക്കുന്നു.
സുവര്‍ണ്ണരേഖ
ഇരട്ട പൂക്കളുണ്ടാകുന്ന ട്യൂബ് റോസ് ഇനങ്ങളില്‍ വിപണി മൂല്യത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയിലാണ് സുവര്‍ണരേഖ. ബൊട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റ്യൂട്ട് ലക്നൗ വികസിപ്പിച്ച ഇനമാണ് ഇത്. ഇതിന്റെ ഇലയുടെ അരികുകള്‍ സ്വര്‍ണ മഞ്ഞനിറത്തില്‍ കാണപ്പെടുന്നു.
കല്‍ക്കട്ട ടേബിള്‍
ഇരട്ട പൂക്കള്‍ ഉണ്ടാക്കുന്ന ഇനങ്ങളില്‍ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി വളര്‍ത്താവുന്ന ഇനമാണ് കല്‍ക്കട്ട ടേബിള്‍. ചുവപ്പ് കലര്‍ന്ന പിങ്ക് രാശിയോട് കൂടിയ പൂക്കളാണ് ഇവയ്ക്ക്.
സുവാസിനി
IIHR ബാംഗ്ലൂര്‍ വികസിപ്പിച്ച ഇനമാണ് ഇത്. സിംഗിള്‍, ഡബിള്‍ തമ്മിലുള്ള ഒരു സങ്കരയിനം ആണ്.
ഇതില്‍ ഒരു തണ്ടില്‍ കൂടുതല്‍ പൂക്കള്‍ ഉണ്ടാകുകയും എല്ലാം ഒരേ സമയത്തു തന്നെ വിരിയുകയും ചെയ്യുന്നു. മനോഹര പുഷ്പങ്ങളാണ് ഇവയ്ക്ക്. തണ്ട് കട്ട് ഫ്ലവര്‍ ആയി ഉപയോഗിക്കുന്നതിന് വളരെ അനുയോജ്യമാണ് സുവാസിനി എന്ന ഇനം.
