മലപ്പുറം : മലപ്പുറം കോഡൂരിൽ ബസ് ജീവനക്കാർ മർദ്ദിച്ച ഓട്ടോ ഡ്രൈവർ മരിച്ചു. മാണൂർ സ്വദേശി അബ്ദുൽ ലത്തീഫാണ് മരിച്ചത് . സ്വയം ആശുപത്രിയിൽ എത്തിയ ലത്തീഫ് കുഴഞ്ഞു വീഴുകയായിരുന്നു . ബസ്റ്റോപ്പിൽ നിന്ന് ആളെ കയറ്റിയതിനാണ് മർദിച്ചത് . മൂന്നു ബസ് ജീവനക്കാരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
