പുതിയ റോഡ് സിഗ്നലിൽ കണ്ടെയ്നർ മറിഞ്ഞു.
കളമശ്ശേരി: കളമശ്ശേരി–ഏലൂർ പുതിയ റോഡ് സിഗ്നൽ ജംഗ്ഷനിൽ വാൻ ഹായ് കമ്പനിയുടെ കണ്ടെയ്നർ വാഹനം മറിഞ്ഞു. വൈകുന്നേരം ഏകദേശം 5 മണിയോടെയായിരുന്നു അപകടം. സിഗ്നലിൽ നിന്ന് തിരിയുന്നതിനിടെയാണ് കണ്ടെയ്നർ നിയന്ത്രണം വിട്ട് റോഡിലേക്കു മറിഞ്ഞത്.
അപകടത്തെ തുടർന്ന് ജംഗ്ഷനിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
