ചെറുതോണി: ഇടുക്കി ചെറുതോണിയിൽ സ്കൂൾ മുറ്റത്ത് വെച്ച് പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയും തടിയമ്പാട് സ്വദേശിയുമായ നാല് വയസ്സുകാരൻ ഹെയ്സൽ ബെൻ ആണ് മരിച്ചത്.Play school student dies after being hit by school bus in Cheruthoni
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സ്കൂളിലെത്തിയ ശേഷം ബസിൽ നിന്ന് ഇറങ്ങിയ കുട്ടിയെ മറ്റൊരു സ്കൂൾ ബസ് കയറി ഇടിച്ചെന്നാണ് പ്രാഥമിക വിവരം. കുട്ടിയുടെ ശരീരത്തിലൂടെ വാഹനം കയറിയുപോയതായും പറയുന്നു.
ഉടൻ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും വിവരം ലഭ്യമാണ്.
