കണ്ണൂർ: തലശ്ശേരി ഹുസ്സൻമൊട്ടയിൽ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. കോഴിക്കോട് എയർപോർട്ടിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് വരുന്ന കാറാണ് അപകടത്തിൽ പെട്ടത്. ഷാജി (60) ആണ് മരിച്ചത്. കാറിൽ എട്ടുപേർ സഞ്ചരിച്ചിരുന്നത്. നിയന്ത്രണം വിട്ട കാർ മറിഞ്ഞ് പൂർണ്ണമായി തകർന്നുവെന്ന് വിവരം. ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി; പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന ഷാജിയാണ് മരിച്ചത്. മൃതദേഹം ഇപ്പോൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.One person dies after car loses control and overturns in Thalassery
