
കോഴിക്കോട്: ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. വ്യാഴാഴ്ച കല്ലായിയിൽ നിന്നു സൗത്ത് ബീച്ചിലേക്കുള്ള വഴി പോയ ബൈക്കും എതിരെ വന്ന സ്കൂട്ടറും തമ്മിൽ ഇടിച്ചാണ് അപകടം നടന്നത്.Kozhikode bike accident: Two people died
ബൈക്ക് യാത്രക്കാരായ കല്ലായി കട്ടയാട്ട്പറമ്പ് പള്ളിക്ക് സമീപത്തെ ഫാത്തിമ കോട്ടേജിൽ താമസിച്ച ആർ.എം. അഫ്ന (20), സുഹൃത്ത് മാങ്കാവ് കാളൂർ റോഡ് പറമണ്ണിൽ മഹൽ (23) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ പരുക്കേറ്റ അത്തോളി സ്വദേശി യാസിൻ (28), സ്കൂട്ടർ യാത്രക്കാരനായ പാലക്കാട് മണ്ണാർക്കാട് കണ്ണമംഗലം കളത്തിൽ ഷാഫി (42) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.