
കോട്ടയം: കോടിമതയില്‍ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേര് മരണപ്പെട്ടു. കൊല്ലാട് സ്വദേശികളായ ജെയിംസ്, അര്ജുന് എന്നിവരാണ് സംഭവ സ്ഥലത്തുവച്ച് മരണപ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 12 മണിയോടെയാണ് അപകടം നടന്നത്.Two people died in a collision between a jeep and a pickup van in Kodimata
ജെയ്മോന്റെ വീടു മാറ്റുന്നതിനുള്ള സാധനങ്ങള്‍ ഷിഫ്റ്റ് ചെയ്തതിന് ശേഷം സംഘത്തിലുളളവര്‍ സമീപത്തെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. ഈ യാത്രയ്ക്കിടെയാണ് ജീപ്പ് നിയന്ത്രണം നഷ്ടപ്പെടുകയും നേരെ പിക്കപ്പ് വാനില്‍ ഇടിക്കുകയും ചെയ്തത്.
അപകടം ഉണ്ടായ ഉടനെ ജീപ്പ് പൂര്‍ണമായി തകര്‍ന്നതിനാല്‍ വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. സംഭവം അരമണിക്കൂറോളം ഗതാഗതം സ്തംഭിപ്പിക്കുകയും പ്രദേശവാസികളുടെയും പോലീസിന്റെയും ഇടപെടലിലൂടെ ഗതാഗതം പുനഃസ്ഥാപിക്കുകയുമാണ് ചെയ്തത്.