ഇടുക്കി: നെടുങ്കണ്ടയിൽ ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് ഗുരുതരമായി പരുക്കേറ്റു. താന്നിമൂട് സ്വദേശി ഡോണി മാത്യുവാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്.Youth injured after being shocked by stay wire in Idukki
പുല്ല് ചെത്തുന്നതിനിടെയാണ് ഡോണിക്ക് ഷോക്ക് കിട്ടിയത്. വൈദ്യുതാഘാതം ലഭിച്ചതിന് പിന്നാലെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ബോധം നഷ്ടപ്പെട്ട ഡോണിയെ സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷപെടുത്തിയത്. ഉടൻ തന്നെ ഇയാളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
ഡോണിയുടെ കൈ, കാൽ, വയര്‍ എന്നിവിടങ്ങളിൽ പൊള്ളലേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ ആശുപത്രിയിൽ തുടരുന്ന യുവാവിന്റെ നില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തെ കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
