പാലക്കാട്: കല്ലടിക്കോട് ചുങ്കത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ച ലിസി എന്ന യുവതി മരിച്ചു. കളപ്പാറ സ്വദേശിയായ ലിസിയാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ച ടോണി തോമസിന് പരിക്കേറ്റിട്ടുണ്ട്.Kalladikodu accident: Scooter passenger dies
ഇന്ന് രാവിലെ ദേശീയപാതയിലാണ് അപകടം നടന്നത്. വാഹനം മറികടക്കുന്നതിനിടെ ലിസിയും ടോണിയും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തെ ഒരു കാർ ഇടിച്ചിടുകയായിരുന്നു. ഇടിയേറ്റ സ്കൂട്ടർ തറയിലേക്ക് തെറിച്ചുവീഴുകയും, അതേ സമയം എതിർദിശയിൽ നിന്ന് വന്ന ഒരു പിക്കപ്പ് വാൻ ലിസിയുടെ ശരീരത്തിൽ കയറിയിറങ്ങുകയും ചെയ്തു. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ലിസിയുടെ ജീവൻ രക്ഷിക്കാനായില്ല.
