
യു എ ഇയില്‍ ഉള്ളവർക്ക് മാത്രമായി ഒരു റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ലുലു ഗ്രൂപ്പ്
കേരളത്തിലെ തങ്ങളുടെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള വലുതും ചെറുതുമായ നിരവധി റിക്രൂട്ടുമെന്റുകള്‍ ലുലു ഗ്രൂപ്പ് നിരന്തരം നടത്തി വരുന്നുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് മാത്രമായുള്ള റിക്രൂട്ട്മെന്റും കേരളത്തില്‍ നിന്നും നടത്താറുണ്ട്. എന്നാല്‍ ഇപ്പോഴിതാ യു എ ഇയില്‍ ഉള്ളവർക്ക് മാത്രമായി ഒരു റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ലുലു ഗ്രൂപ്പ്. പുതിയ ജോലി തേടുന്നവർക്കോ, അല്ലെങ്കില്‍ നിലവിലെ ജോലി ശരിയാകാതെ തിരിച്ചുപോരാന്‍ ഉദ്ദേശിക്കുന്നവർക്കോ ഉള്ള ഒരു സുവർണ്ണാവസരാണ് ഈ റിക്രൂട്ട്മെന്റ്.നിലവില്‍ യു എ ഇയില്‍ ഉള്ളവർക്ക് മാത്രമായിരിക്കും അപേക്ഷിക്കാന്‍ സാധിക്കുകയെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.
ടെയിലർ, ഇലക്ട്രീഷ്യൻ, കാർപെന്റർ, വുഡ് & ഫർണിച്ചർ വർക്കർ, ടെക്നീഷ്യൻ-ലൈറ്റ് & സൗണ്ട്, എൽ ഇ ഡി സ്ക്രീൻ (ഇവന്റ് മാനേജ്മെന്റ്), ഓപ്പറേറ്റർ- അക്രിലിക്, സിഎൻസി & ബെൻഡിംഗ്, ഫിഷ് മോങ്കർ, ബുച്ചർ, കുക്ക് – ദക്ഷിണേന്ത്യൻ, കൻഫെക്ഷനർ വിഭാഗത്തിലായിട്ടാണ് നിലവില്‍ ഒഴിവുകള്‍ വന്നിട്ടുള്ളത്.
അപേക്ഷകർക്ക് ബന്ധപ്പെട്ട മേഖലയില്‍ 3 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്. പ്രായം 35 വയസ്സിൽ കവിയാന്‍ പാടില്ല. യോഗ്യരായ വിദ്യാർത്ഥികള്‍ക്ക് luluhrdubai@ae.lulumea.com എന്ന വിലാസത്തിൽ നിങ്ങളുടെ സിവി അയയ്ക്കുക. ദുബായ്, അൽ ഐൻ, അബുദാബി എന്നിവിടങ്ങളിലെ റീജിയണൽ ഓഫീസുകളിൽ നേരിട്ടെത്തിയും സിവി സമർപ്പിക്കാം. വാട്ട്സ്ആപ്പിൽ സിവി അയക്കാന്‍ – 00971-505647731.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളത്തിന് പുറമെ ആകർഷകമായ താമസം, ഗതാഗത സംവിധാനം, തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷകള്‍ മാർച്ച് 31 ന് മുമ്പ് ലഭിക്കണം. മറ്റൊരു ഏജന്‍സി വഴിയും അല്ലാതെ നേരിട്ട് തന്നെ അഭിമുഖം നടത്തുന്ന കമ്പനിയാണ് ലുലു. ഇതിനായി യാതൊരു വിധത്തിലുള്ള ഫീസും ഇവർ ഈടാക്കാറില്ല.