
രണ്ടുകൂട്ടുകാർ ചേർന്ന് തുടങ്ങിയ സംരംഭമാണ്. പണമൊഴുക്കി വൻകിട നിക്ഷേപകർ. മൂല്യം 8,573 കോടി രൂപയിലേക്ക്. 2025-ലെ ആദ്യ യൂണികോൺ സ്റ്റാർട്ടപ്പായി ജംബോടെയിൽ മാറിയേക്കും. ഇന്ത്യയിൽ ഈ രംഗത്തെ വലിയ പ്ലാറ്റ്ഫോമായി ജംബോടെയിൽ മാറാൻ ഒരുങ്ങുകയാണ്. ഫിൻടെക്ക് രംഗത്തും പ്രവർത്തനം വ്യാപിപ്പിക്കും.
രണ്ടുകൂട്ടുകാർ ചേർന്ന് തുടങ്ങിയ ബിടുബി മാർക്കറ്റ്പ്ലേസിലേക്ക് വൻകിട നിക്ഷേപം ഒഴുകുന്നു. 10 വർഷത്തിനുള്ളിൽ മൂല്യം യൂണികോൺ ക്ലബ്ബിലേക്ക്. റീട്ടെയ്ലർമാരെ ബന്ധിപ്പിക്കുന്ന പ്ലാറ്റ് ഫോമിൻ്റെ മൂല്യം വീണ്ടും ഉയരും. ചെറുകിട റീട്ടെയ്ലർമാര ബന്ധിപ്പിക്കുന്ന വാണിജ്യ, ഫിൻടെക് പ്ലാറ്റ്ഫോമാണിത്. മൾട്ടി-കാറ്റഗറി ബി2ബി ഇകൊമേഴ്സ് പ്ലാറ്റ്ഫോമായി മാറുന്നതിന് ജംബോടെയിൽ സോൾവ് ഇന്ത്യയെ ഏറ്റെടുത്തേക്കും. ജംബോടെയിൽ സഹസ്ഥാപകരായ എസ് കാർത്തിക് വെങ്കിടേശ്വരനും ആശിഷ് ജിനയും ഒരുമിച്ചാണ് ഈ സംരംഭത്തെ നിയന്ത്രിക്കുന്നത്. സോൾവ് ഇന്ത്യയിലെ ബോർഡ് ചെയർമാനും എസ്സി വെഞ്ച്വേഴ്സിന്റെ ഓപ്പറേറ്റിംഗ് അംഗവുമായ ഗൗതം ജെയിൻ ജംബോടെയിൽ ബോർഡിൽ ചേരും. ഇത് കമ്പനിയുടെ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കും.
സോൾവ് ഇന്ത്യയെ ജംബോടെയിൽ ഏറ്റെടുക്കുന്നത് വലിയ ഒരു മൾട്ടി-കാറ്റഗറി ബി2ബി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഇന്ത്യയിൽ വരാൻ കാരണമാകും. ഉപ്പുതൊട്ട് കർപ്പൂരം വരെ മാത്രമല്ല ഫിൻടെക് രംഗത്തും പ്ലാറ്റ്ഫോമിൻ്റെ സേവനങ്ങൾ ലഭിക്കും. പുതിയ സപ്ലൈ ചെയിൻ ഫിനാൻസ് പ്ലാറ്റ്ഫോമും നിലവിൽ വരും. ഏതാണ്ട് 425 കോടി രൂപയാണ് ജംബോടെയിൽ സോൾവ് ഇന്ത്യ ഇടപാടുകളുടെ മൂല്യം.
2015ലാണ് എസ് കാർത്തിക് വെങ്കിടേശ്വരനും ആശിഷ് ജിനയും ചേർന്ന് ജംബോടെയിൽ സ്ഥാപിക്കുന്നത്. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ബി2ബി മാർക്കറ്റ്പ്ലേസ് പ്ലാറ്റ്ഫോം, വെയർഹൗസിംഗ് നെറ്റ്വർക്ക് എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു. റീട്ടെയ്ലർമാർക്ക് ഡെലിവറി സേവനങ്ങളും നൽകുന്നുണ്ട്. പേയ്മെന്റ്, ലോൺ ഓപ്ഷനുകൾ, സാമ്പത്തിക സേവനങ്ങൾ എന്നിവയെല്ലാം ഈ പ്ലാറ്റ്ഫോം നൽകും. 2015 ൽ ആരംഭിച്ചതിനുശേഷം ജംബോടെയിലിൽ ഏറ്റവുമധികം പണം ഒഴുകുന്ന സമയമാണിത്. ഇതും മൂല്യനിർണയം ഉയർത്തിയേക്കും . സ്റ്റോക്ക് ട്രേഡിംഗ് പ്ലാറ്റ്ഫോമായ ധാൻ 100 മില്യൺ ഡോളറിൽ അധികം ധനസമാഹരണത്തിനായി ചർച്ചകൾ നടത്തുന്നുണ്ട്. ഡൽഹി ഐഐടിയിൽ നിന്നും സ്റ്റാൻഫർഡിൽ നിന്നും ബിരുദം നേടിയവരാണ് കാർത്തിക് വെങ്കിടേശ്വരനും ആശിഷ് ജിനയും. ഇരുവരും ചേർന്ന് സ്ഥാപിച്ച കമ്പനി 10 വർഷത്തിനുള്ളിൽ തന്നെ യൂണികോൺ പദവിയിലേക്ക് വളരുകയാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാണ് ഇന്ത്യയിലേത്. രാജ്യത്തെ ആകെ 111 യൂണികോൺ കമ്പനികളുണ്ട്.
ജംബോടെയിലിലൂടെ വൻകിട ബ്രാൻഡുകൾക്കൊപ്പം, ഉൽപ്പന്ന വിപുലീകരണം മാർക്കറ്റിംഗ് എന്നിവയും കമ്പനി ലക്ഷ്യമിടുന്നുണ്ട്. 2021 ഡിസംബറിൽ ജംബോടെയിലിൽ ആർട്ടൽ 85 മില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു.
കഴിഞ്ഞ വർഷം ജംബോടെയിലിന്റെ പ്രവർത്തന വരുമാനം 2023 സാമ്പത്തിക വർഷത്തിൽ 2.17 മടങ്ങ് വർധിച്ച് 819 കോടി രൂപയായി