
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് ജൂനിയര്‍ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന താല്‍പ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ hindustanpetroleum.com സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം.
പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 30 ആണ്.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 30,000 രൂപ മുതല്‍ 1,20,000 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. അടിസ്ഥാന ശമ്പളം, വിരമിക്കല്‍ ആനുകൂല്യങ്ങള്‍, ക്ഷാമബത്ത, വീട്ടു വാടക അലവന്‍സ്, കഫറ്റീരിയ അലവന്‍സ് തുടങ്ങിയ വിവിധ ഘടകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ജോയിന്‍ ചെയ്യുമ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാര്‍ ഒരു വര്‍ഷത്തെ പ്രൊബേഷന്‍ കാലയളവിന് വിധേയരാകും.ഈ കാലയളവ് വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം, ഉദ്യോഗസ്ഥന്റെ പ്രകടനം വിലയിരുത്തുകയും കമ്പനിയുടെ നയങ്ങള്‍ക്കനുസൃതമായി അവരെ പരിഗണിക്കുകയും ചെയ്യും.
എസ് സി, എസ്ടി, പി ഡബ്ല്യു ബി ഡി ഉദ്യോഗാര്‍ത്ഥികളെ അപേക്ഷാ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. മറ്റെല്ലാ ഉദ്യോഗാര്‍ത്ഥികളും (ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, യു പി ഐ അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് പോലുള്ള ഓണ്‍ലൈന്‍ മോഡുകള്‍ വഴി 1180 രൂപ (ജിഎസ്ടി ഉള്‍പ്പെടെ) റീഫണ്ട് ചെയ്യാത്ത ഫീസ് അടയ്ക്കേണ്ടതുണ്ട്.
സീനിയര്‍ മാനേജര്‍/ചീഫ് മാനേജര്‍-കമ്പനി സെക്രട്ടറി തസ്തികയിലേക്കും കമ്പനി ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നുണ്ട്.
ഇന്ത്യന്‍ പൗരന്മാര്ക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. നിലവില്‍ ഒരു സീറ്റ് മാത്രമെ ഒഴിവുള്ളൂ. തിരഞ്ഞെടുക്കപ്പെടുന്നവര മുംബൈയിലെ കോര്‍പ്പറേറ്റ് ഹെഡ് ക്വാര്‍ട്ടേഴ്സ് ഓഫീസില്‍ നിയമിക്കും. അപേക്ഷാ സ്ക്രീനിംഗ്, മള്‍ട്ടി – ലെവല്‍ പേഴ്സണല്‍ ഇന്റര്‍വ്യൂകള്‍ തുടങ്ങിയ വിവിധ ഷോര്‍ട്ട്ലിസ്റ്റിംഗും സെലക്ഷന് ടൂളുകളും ഉപയോഗിച്ചായിരിക്കും സെലക്ഷന് പ്രക്രിയ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ (ഐസിഎസ്ഐ) അസോസിയേറ്റ്/ഫെല്ലോ അംഗത്വവും അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി / കോസ്റ്റ് അക്കൗണ്ടന്‍സി / നിയമം പോലുള്ള അധിക യോഗ്യതകള്‍ അഭികാമ്യം.
പ്രായപരിധി 39 നും 42 നും ഇടയില്‍ ആയിരിക്കണം.താല്പര്യവും മുകളില്‍ പറഞ്ഞ യോഗ്യതയും ഉള്ളവര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ hindustanpetroleum.com സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. ഏപ്രില്‍ 12 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.