നന്ദനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് ഇന്ന് പാൻ ഇന്ത്യൻ ലെവലിൽ ഉയർന്ന് നിൽക്കുകയാണ് പൃഥ്വിരാജ്. നിലവിൽ തന്റെ മൂന്നാമത്തെ ചിത്രവും പുറത്തിറക്കി മികവുറ്റ സംവിധായകൻ എന്ന പേരുമെടുത്തു പൃഥ്വിരാജ്. ഇന്നായിരുന്നു എമ്പുരാന്റെ റിലീസ്. ലൂസിഫർ ഫ്രാഞ്ചൈസിയിൽ മോഹൻലാൽ നിറഞ്ഞാടിയപ്പോൾ അത് ആരാധകർക്ക് വൻ ദൃശ്യവിരുന്നായിരുന്നു. “ഞാൻ തമ്പുരാനേന്ന് വിളിക്കും!’ ഇപ്പോഴിതാ മകന്റെ സംവിധാന ചിത്രം കണ്ട് മനസ്സുനിറഞ്ഞിരിക്കുകാണ് മല്ലിക സുകുമാരൻ
