മുഖത്തെ കറുത്ത പാടുകൾ പലരേയും അലട്ടുന്ന പ്രശ്നമാണ്. അതിനായി വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ചില ഫേസ് മാസ്കുകളെ കുറിച്ചാണ് പറയുന്നത്.
ചെറുനാരങ്ങ നീരും തേനും
ചെറുനാരങ്ങ നീരും തേനും ഒരേ അളവിലെടുക്കാം. ഇത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ഏകദേശം 10 മിനിറ്റോളം തേച്ച് വെച്ചതിന് ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ഇത് മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യാനും മുഖം വെളുക്കാനും സഹായിക്കും.
കറ്റാർവാഴ ജെൽ
മുഖത്തെ കറുത്ത പാടുകൾക്കെതിരെ കറ്റാർവാഴ ജെൽ മികച്ച ഫലം നൽകും. ഇവ നേരിട്ട് മുഖത്ത് പുരട്ടുന്നതാണ് നല്ലത്. കറ്റാർവാഴ ജെൽ വേർതിരിച്ചെടുത്ത് മുഖത്ത് നന്നായി തേച്ച് കൊടുക്കാം. തലേന്ന് രാത്രി മുഴുവൻ തേച്ച് വെച്ചതിന് ശേഷം അതിരാവിലെ ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകിക്കൊടുക്കാം.
ഉരുളക്കിഴങ്ങ് ജ്യൂസ്
ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന അന്നജത്തിനും എൻസൈമുകൾക്കും സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ കറുത്ത പാടുകൾ തുരത്താൻ ഇവ ഉത്തമമാണ്. ഉരുളക്കിഴങ്ങ് മുറിച്ച് നേരിട്ട് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. അതല്ലെങ്കിൽ ഉരുളക്കിഴങ്ങ് ജ്യൂസ് പുരട്ടിക്കൊടുക്കാം. നീര് മുഖത്ത് തേച്ച് 10 മുതൽ 15 മിനിറ്റ് വരെ വെക്കാം. ഇതിന് ശേഷം മുഖം കഴുകിക്കൊടുക്കാം. പതിവായി ഉപയോഗിക്കുന്നത് മികച്ച ഫലം നൽകും.
തക്കാളി ജ്യൂസ്
മുഖത്തെ കറുത്ത പാടുകളെ വളരെ എളുപ്പം മാറ്റാൻ സഹായിക്കുന്ന ഒന്നാണ് തക്കാളി ജ്യൂസ്. തക്കാളി ജ്യൂസ് നേരിട്ട് കറുത്ത പാടുകളിൽ പുരട്ടാം. നന്നായി ഉണങ്ങിയതിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. തുടർച്ചയായി ഇത് ചെയ്യാം. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും മുഖത്തെ ഹൈപ്പർപിഗ്മെന്റേഷൻ ഇല്ലാതാക്കാൻ സഹായിക്കും.
തൈരും മഞ്ഞൾപ്പൊടിയും
മഞ്ഞൾ മുഖത്തെ കറുത്ത പാടുകളെ തുരത്തുന്നു, തൈര് ചർമ്മം മിനുസമാകാൻ സഹായിക്കുന്നു. ഈ പേസ്റ്റ് നേരിട്ട് മുഖത്ത് പുരട്ടാം. ഏകദേശം 10 മിനിറ്റോളം തേച്ച് പിടിപ്പിച്ചതിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയാം.
