പത്തനംതിട്ട: കക്കാട്ട് കോയിക്കൽ ധർമ്മശാസ്ത്ര ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് പ്രതിഷേധം. എസ്എൻഡിപി പ്രവർത്തകരാണ് പ്രതിഷേധം നടത്തുന്നത്. പ്രവർത്തകർ ഷർട്ട് ധരിച്ച് ക്ഷേത്രത്തിന് അകത്ത് കയറി.
പെരിനാട് പഞ്ചായത്തിലെ എട്ട് എസ്എൻഡിപി ശാഖകളിൽ നിന്നുള്ളവരാണ് പ്രതിഷേധം നടത്തുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിവേചനത്തിനെതിരെയാണ് പ്രതിഷേധം.
