ഉത്തർപ്രദേശിലെ സുൻരാഖിലാണ് സംഭവം. വയറ് വേദന അസഹനീയമായതിനെ തുടർന്നാണ് വൃദ്ധാവനിലെ 32 -കാരനായ രാജാ ബാബു യൂട്യൂബ് നോക്കി സ്വയം വയറിന് ശസ്ത്രക്രിയ ചെയ്തത്. തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 11 തുന്നലുകളാണ് മുറിവിൽ ഉള്ളത്. വേദന സഹിക്കാന്‍ പറ്റാതായപ്പോൾ രാജാ ബാബു വയറ്റില്‍ ശസ്ത്രക്രിയ ചെയ്യുന്നതെങ്ങനെ എന്ന് യൂട്യൂബില്‍ തിരയുകയായിരുന്നു.
പിന്നീട് ഇയാൾ മെഡിക്കല്‍ സ്റ്റോറിലെത്തി ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സര്‍ജിക്കല്‍ ബ്ലേഡും അനസ്തീഷ്യയ്ക്കുള്ള മരുന്നും സൂചികളും തുന്നാന്നുള്ള നൂലുകളും വാങ്ങി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ബാബു ശസ്ത്രക്രിയ സ്വയം ശശ്ത്രക്രിയ ചെയ്തത്. ആദ്യം സ്വയം മരവിപ്പിനുള്ള ഇന്‍ഷക്ഷന്‍ എടുത്തിരുന്നതിനാല്‍ രാജാ ബാബുവിന് വേദന തോന്നിയില്ല. പിന്നാലെ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് ഇയാൾ വയറ് കീറി പിന്നീട് അത് തുന്നിക്കൂട്ടി. അനസ്തേഷ്യയുടെ വീര്യം കുറഞ്ഞതോടെ രാജാ ബാബുവിന് വേദന സഹിക്കാന്‍ കഴിയാതെയായി. പിന്നാലെ ബന്ധുക്കൾ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
