ആമിർ ഖാന്റെ സഹോദരിയാണെന്ന് അറിയാതെയാണ് നിഖാത് ഖാനെ എമ്പുരാനിലേക്ക് കാസ്റ്റ് ചെയ്തതെന്ന് പൃഥ്വിരാജ്. നിഖാത് ഖാന്റെ ഓഡിഷൻ നേരിൽ കണ്ടിരുന്നുവെന്നും അവരെ സിനിമയിലേക്ക് ആവശ്യം ഉണ്ടെന്ന് പറഞ്ഞപ്പോഴാണ് കാസ്റ്റിംഗ് ഡയറക്ടറിൽ നിന്ന് ആമിർ ഖാന്റെ സഹോദരിയാണെന്ന് അറിയുന്നതെന്നും പൃഥ്വി പറഞ്ഞു.സിനിമയിൽ സഹോദരിയുടെ അഭിനയം എങ്ങനെ ഉണ്ടായിരുന്നുവെന്ന് ആമിർ തിരക്കിയിരുന്നതായും പൃഥ്വി പറഞ്ഞു
‘ആമിർ ഖാന്റെ സഹോദരി എമ്പുരാൻ സിനിമയുടെ ഭാഗമായിട്ടുണ്ട്. എനിക്ക് അറിയില്ലായിരുന്നു അവർ ആമിർ ഖാന്റെ സഹോദരിയാണെന്ന്. ആമിറിനെ എനിക്ക് നന്നായി അറിയാം. സിനിമയുടെ ഓഡിഷൻ ഘട്ടത്തിൽ പ്രിയതയോട് ഞാൻ പറഞ്ഞിരുന്നു. എനിക്ക് അവരെ ഇഷ്ടമായി ഞാൻ അവരുടെ ഓഡിഷൻ കണ്ടിരുന്നു എനിക്ക് അവരെ സിനിമയിൽ ആവശ്യം ഉണ്ടെന്ന്. പ്രിയത എന്റെ കാസ്റ്റിംഗ് ഡയറക്ടർ ആണ്. അപ്പോഴാണ് അവർ ആമിർ ഖാന്റെ സഹോദരിയാണെന്ന് എന്നോട് പറയുന്നത്. അപ്പോൾ ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു. എന്റെ സഹോദരി സിനിമയിൽ നന്നായി ചെയ്തോ എന്നുചോദിച്ച് അദ്ദേഹം മെസ്സേജ് അയച്ചിട്ടുണ്ട്. അവർ നന്നായി ചെയ്തിട്ടുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്,’ പൃഥ്വി രാജ് പറഞ്ഞു.
