ഇവിയുടെയും പെട്രോൾ വാഹനങ്ങളുടെ വിപണവിലകൾ തുല്യമാക്കാനുള്ള നടപടികളാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്ന് അദേഹം വ്യക്തമാക്കി
ആറ് മാസത്തിനുള്ളില്‍ രാജ്യത്ത് പെട്രോള്‍ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഒരേ വിലയില്‍ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 32-ാമത് കൺവെർജൻസ് ഇന്ത്യ എക്സ്പോയെയും സ്മാര്‍ട്ട് സിറ്റീസ് ഇന്ത്യ എക്സ്പോയുടെ പത്താമത് എഡിഷനിൽ ഡൽഹിയിൽ സംസാരിക്കുകയായിരുന്നു അദേഹം. നിലവിൽ പെട്രോൾ കാറുകളേക്കാൾ വളരെ കൂടുതലാണ് ഇലക്ട്രിക് കാറുകളുടെ വില. പ്രദേശിക വാഹന നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കൊപ്പം വായുമലിനീകരണത്തിനെതിരയുള്ള നടപടികളും ഈ രംഗത്ത് മാറ്റങ്ങൾ എത്തിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഇവിയുടെയും പെട്രോൾ വാഹനങ്ങളുടെ വിപണവിലകൾ തുല്യമാക്കാനുള്ള നടപടികളാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്ന് അദേഹം വ്യക്തമാക്കി.
ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിമാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു.ഓട്ടോമോട്ടീവ് വ്യവസായത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ ഇലക്ട്രിക് വാഹനങ്ങൾ ചർച്ചാ വിഷയമാണ്. തുടക്കത്തിൽ OEM-കൾ ഈ പരിവർത്തനത്തോട് മടിച്ചുനിന്നിരുന്നു, എന്നാൽ ഇപ്പോൾ പിവി, ഇരുചക്ര വാഹന മേഖലയിലെ എല്ലാ പ്രധാന നിർമ്മാതാക്കൾക്കും അവരുടെ നിരയിൽ കുറഞ്ഞത് ഒരു ഇലക്ട്രിക് വാഹനമെങ്കിലും ഉണ്ട്. ഇറക്കുമതിക്ക് പകരമുള്ളത്, ചെലവ് കുറഞ്ഞത്, മലിനീകരണ രഹിതം, തദ്ദേശീയ ഉൽപ്പാദനം എന്നിവയാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി പറഞ്ഞു.
