തിരുവനന്തപുരം: സമരം ചെയ്യുന്നവരുമായി ചർച്ച നടത്തുക എന്നത് ഏതൊരു സർക്കാരിൻ്റേയും പ്രാഥമിക ഉത്തരവാദിത്വമാണെന്ന് വി.എം സുധീരൻ. ആശാ വർക്കേഴ്സിനെ സമരത്തിലേക്ക് തള്ളിവിടാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.ആശ വർക്കേഴ്സുമായി 39 ആം ദിവസമാണ് ചർച്ച നടത്തുന്നത്. മന്ത്രിയുടെ ഡൽഹി സന്ദർശനം വൈകി വന്ന വിവേകമാണ്. പിണറായി സർക്കാരിൻ്റെ ഭരണപരാജയത്തിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ സമരമെന്നും വി എം സുധീരൻ വ്യക്തമാക്കി.
ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ആശ വർക്കേഴ്സ് നിരാഹാരസമരം ആരംഭിച്ചു. ആദ്യഘട്ടത്തിൽ മൂന്ന് പേരാണ് നിരാഹാരമിരിക്കുന്നത്. നിരാഹാരസമരം കെ.ജി താര ഉദ്ഘാടനം ചെയ്തു. ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് ആശാ വര്‍ക്കേഴ്സ്.
