ഡൽഹിയിൽ നിന്ന് ലക്നൗവിലേക്ക് പറക്കുകയായിരുന്ന ഇൻഡിഗോ വിമാനത്തിലെ സീറ്റുകൾ ഇളകിയാടി. യാത്രക്കാരൻ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. പിന്നാലെ കമ്പനി ക്ഷമ ചോദിച്ച് രംഗത്തെത്തിയിരുന്നു.
സീറ്റുകൾ ഇളകിമാറിയത് തന്നെ പേടിപ്പിച്ചുവെന്നും ഇത്തരത്തിലൊരനുഭവം ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പകരം പ്രായമുള്ള ഒരാളാണ് അവിടെ ഇരുന്നതെങ്കിൽ എന്തു സംഭവിക്കുമായിരുന്നുവെന്ന് യാത്രക്കാരൻ ചോദിച്ചു. പ്രശ്നം ശ്രദ്ധയിൽപ്പെട്ടയുടൻ ഇൻഡിഗോ യാത്രക്കാരന് മറ്റൊരു സീറ്റ് അനുവദിക്കുകയും ചെയ്തു. സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ കടുത്ത വിമർശനങ്ങളാണ് ഇൻഡിഗോ എയർലൈനിനെതിരെ ഉയരുന്നത്.
