അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ഒമ്പത് മാസത്തിലേറെയായി കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ യാത്രികരായ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും മടക്കയാത്ര ഉടൻ.
കഴിഞ്ഞ ദിവസം ഐഎസ്എസിൽ എത്തിച്ച അമേരിക്കൻ ബഹിരാകാശയാത്രികനും മറ്റൊരു റഷ്യൻ ബഹിരാകാശയാത്രികനുമൊപ്പമായിരിക്കും ബുച്ച് വിൽമോറിന്റെയും സുനിത വില്യംസിന്റെയും സ്പേസ് എക്സ് ക്രൂ ഡ്രാഗൺ ക്രാഫ്റ്റിൽ വീട്ടിലേക്കുള്ള മടക്കം.
സുനിതാ വില്യംസും സംഘവും ഭൂമിയിലേക്ക്. നാല് അംഗങ്ങളും യാത്ര പേടകം ആയ ഡ്രാഗൺ ഫ്രീഡത്തിലേക്ക് കയറി. പത്തരയോടെ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപ്പെടും.
