തിരുവനന്തപുരം: വ്യഴാഴ്ച്ച മുതൽ സമരവേദിയിൽ നിരാഹാര സമരം ആരംഭിക്കും. മൂന്ന് ആശ വർക്കർമാർ നിരാഹാര സമരമിരിക്കും. സെക്രട്ടറിയേറ്റ് ഉപരോധിച്ച് ആശ വർക്കേഴ്സ് സമരം ശക്തമാക്കിയിരിക്കുകയാണ്.
സെക്രട്ടറിയേറ്റിന്റെ നാല് ഗേറ്റുകളും പൊലീസ് അടച്ചിരുന്നു. വിവിധ ജില്ലകളിൽ നിന്നുള്ള ആശമാരാണ് സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പങ്കെടുക്കാനെത്തിയിട്ടുള്ളത്. രാപ്പകൽ സമരത്തിന്റെ 36ാം ദിവസമാണ് ആശമാർ പ്രതിഷേധം ശക്തമാക്കിയത്.
