കഫേ തുടങ്ങിയതിന്റെ കടം വീട്ടാന്‍ ലഹരിക്കച്ചവടം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് വാഴയാമ്പുറം സ്വദേശിയായ മുഹമ്മദ് ഷെബീബിനെയാണ് മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഫേ നടത്തിയതിന്റെ കടം വീട്ടാനാണ് ലഹരിക്കച്ചവടം തുടങ്ങിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
ബെംഗളൂരുവില്‍ നിന്നാണ് ഇയാള്‍ ലഹരി കേരളത്തിലേക്ക് എത്തിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്ക്കുമിടയിലായിരുന്നു ഇയാള്‍ ലഹരിക്കച്ചവടം നടത്തിയിരുന്നതെന്നും പൊലീസ് പറയുന്നു. രണ്ട് വര്‍ഷമായി കൊച്ചിയിലുള്ള ഷെബീബ് കലൂരില്‍ വാടകയ്ക്ക് താമസിക്കുകയാണ്.
പോലീസ് ഇയാളെ പിടികൂടുന്ന സമയത്തും ലഹരി ആവശ്യപ്പെട്ട് നിരവധി ഉപയോക്താക്കളാണ് ഇയാളെ ഫോണില്‍ ബന്ധപ്പെട്ടത്. ഇതുള്‍പ്പെടെ യുവാവിനെതിരെയുള്ള തെളിവായി പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണംനടത്തുമെന്ന് പോലീസ് അറിയിച്ചു.
