വേനൽ മഴയിൽ ശക്തമായ കുത്തൊഴുക്കാണ് പ്രദേശത്ത് കൂടി കടന്നു പോകുന്ന ഓവിൽ ഉണ്ടായിരുന്നത്.
കോഴിക്കോട്: കോവൂരിൽ കഴിഞ്ഞദിവസം അഴുക്കുചാലിൽ കാണാതായ ശശി (56)യെ മരിച്ച നിലയിൽ കണ്ടെത്തി. കോവൂരില്നിന്ന് ഒരു കിലോമീറ്റർ മാറി എംഎൽഎ റോഡിലെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന ശശി അബദ്ധത്തിൽ ഓവുചാലിലെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു . കാണാതായ സ്ഥലത്ത് നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ അപ്പുറമാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ മുതൽ ശശിക്കായി തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. ഫയർഫോഴ്സ് എത്തി തിരച്ചിൽ ആരംഭിക്കാനിരിക്കെയാണ് പാലാഴിയിൽ റോഡിന് സമീപത്തെ ഓടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വളവും കുറ്റിക്കാടും നിറഞ്ഞ സ്ഥലമാണിത്. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റും. വേനൽ മഴയിൽ ശക്തമായ കുത്തൊഴുക്കാണ് പ്രദേശത്ത് കൂടി കടന്നു പോകുന്ന ഓവിൽ ഉണ്ടായിരുന്നത്.
