
കൊച്ചി മേനകയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ അപകടം. സ്കൂട്ടർ യാത്രക്കാരി മരിച്ചു. അമിതവേഗത്തിലെത്തിയ ബസ് സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തോപ്പുംപടി സ്വദേശി സനിലയാണ് മരിച്ചത്. സ്കൂട്ടർ യാത്രക്കാരിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ബസിന്റെ ചക്രത്തിൽ കുടുങ്ങിയ സ്ത്രീയെ 100 മീറ്ററോളം വലിച്ചുകൊണ്ടുപോയി.