
10000 രൂപയില്‍ താഴെ വരുമാനം ലഭിക്കുന്ന 4000 റേഷന്‍ കടകള്‍ പൂട്ടാനും നിര്‍ദേശം
സംസ്ഥാനത്ത് വിതരണം ചെയ്യുന്ന റേഷനരിയുടെ വില വർധിപ്പിക്കാൻ സർക്കാരിന് ശുപാർശ . മുൻഗണനേതര വിഭാഗത്തിലെ നീല കാർഡിന് കിലോയ്ക്ക് നാലിൽ നിന്ന് ആറ് രൂപയാക്കണമെന്നാണ് ശിപാർശ. റേഷൻകട വേതന പരിഷ്കരണം പഠിച്ച സമിതിയുടേതാണ് നടപടി. റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ കൂട്ടുന്നതിനായാണ് അരി വില വർധിപ്പിക്കുന്നത്. പതിനായിരം രൂപയിൽ താഴെ മാത്രം വരുമാനം ലഭിക്കുന്ന 4000 റേഷൻ കടകളും പൂട്ടാനും റേഷൻകട വേതന പരിഷ്കരണം പഠിച്ച സമിതി നിർദേശിച്ചു. കുറേ നാളുകളായുള്ള റേഷൻ വ്യാപാരികളുടെ ആവശ്യമാണ് കമ്മീഷൻ കൂട്ടുകയെന്നത്.