തിരുവനന്തപുരം:ഒരു മാസക്കാലമായി തിരുവനന്തപുരത്ത് ആറ്റുകാൽ ദേവിക്ക് ഭക്തജനലക്ഷങ്ങൾ ഇന്ന് പൊങ്കാല അർപ്പിക്കുമ്പോൾ പ്രതിഷേധിക്കുന്ന ആശമാരും ഇന്ന് പൊങ്കാലയിടും. അമ്പതോളം വരുന്ന ആശാ പ്രവർത്തകരാണ് ഇന്ന് പൊങ്കാലയിട്ട് സമരം നടത്തുന്നത്. ആശമാരുടേത് പ്രതിഷേധ പൊങ്കാലയാണ്. സർക്കാരിൻ്റെ കനിവ് തേടിയുള്ള പൊങ്കാലയാണ് സമരത്തിനിറങ്ങിയിരിക്കുന്ന സ്ത്രീകൾ ഇടുന്നത്. തങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്നും തങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങൾ ഉറച്ച് നിൽക്കുകയാണെന്നും ആശമാർ അറിയിച്ചു .
ഇത് സമരപൊങ്കാലയാണെന്ന് ആശമാർ പറയുമ്പോഴും, തങ്ങളുടെ ഒരു പ്രാർത്ഥന കൂടെയാണെന്നും അവർ കൂട്ടിചേർക്കുന്നുണ്ട്. സർക്കാർ തങ്ങളെ നോക്കുന്നില്ലെന്നും അവരുടെ ഭാഗത്ത് നിന്ന് ഒരു പിടിവാശിയാണ് കാണുന്നതെന്നുമാണ് ആശമാർ വെക്തമാക്കുന്നത്.
അതേസമയം, രാവിലെ രാവിലെ 9:45ന് നടക്കുന്ന ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. 10:15നാണ് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 1:15ന് നടക്കുന്ന ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കും. ഇന്ന് രാത്രി 7.45ന് കുത്തിയോട്ടവും ചൂരൽകുത്തും നടക്കും. നാളെ രാവിലെ എട്ടിന് അകത്തെഴുന്നള്ളിപ്പും 10ന് കാപ്പഴിക്കൽ ചടങ്ങും നടക്കും. രാത്രി ഒന്നിന് കുരുതി തർപ്പണത്തോടെ പൊങ്കാല മഹോത്സവത്തിന് സമാപനമാകും.
