മുംബൈ: നാഗ്പൂർ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ നായയെ കണ്ടെന്ന സംശയത്തെത്തുടര്‍ന്ന് വിമാനം മധ്യപ്രദേശിലെ ഭോപാലിലേക്ക് തിരിച്ചുവിട്ടു. ചൊവ്വാഴ്ച മുംബൈയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം നാഗ്പൂരില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കവേയാണ് റണ്‍വേയില്‍ നായ ഉളളതായി പൈലറ്റ് എയര്‍ ട്രാഫിക് കണ്ട്രോള് റൂമില്‍ അറിയിച്ചത്.
അപകടം ഒഴിവാക്കാനായി വിമാനം തിരിച്ചുവിടുകയായിരുന്നു. എടിസി അധികൃതര്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥന് റണ്‍വേ പരിശോധിച്ചെങ്കിലും നായയെയോ മറ്റു മൃഗങ്ങളെയോ കണ്ടെത്താനായില്ല. ഭോപാലില്‍നിന്നു വിമാനം നാഗ്പൂരില്‍ തിരിച്ചെത്തി.ഇതിനെത്തുടർന്ന്
യാത്രക്കാരുടെ യാത്രാപദ്ധതികള്‍ താളം തെറ്റിയതോടെ പ്രതിഷേധം നടന്നു .
