ജ്യോതിഷ് ശങ്കർ സംവിധാനത്തിൽ ബേസിൽ ജോസഫ്, സജിൻ ഗോപു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പൊൻമാൻ’ ഒടിടിയിലേക്ക്. തിയേറ്ററുകളിൽ വൻ വിജയം നേടിയ ചിത്രം മാർച്ച് 14ന് ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ആരംഭിക്കും. ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചത് ജി.ആർ. ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവുമാണ്.
ലിജോമോൾ ജോസാണ് ചിത്രത്തിലെ നായിക. ദീപക് പറമ്പോൾ, രാജേഷ് ശർമ്മ, ആനന്ദ് മന്മഥൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ന്നാ താൻ കേസ് കൊട്’, ‘കുമ്പളങ്ങി നൈറ്റ്സ്’, ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ രണ്ട് തവണ മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പൊന്മാന്റെ സംവിധായകനായ ജ്യോതിഷ് ശങ്കർ കരസ്ഥമാക്കിയിട്ടുണ്ട്.
