മൂന്ന് ലക്ഷത്തിലധികം രൂപയാണ് ഭർതൃപിതാവിന്റെ ചികിത്സയ്ക്കായി ഷൈനി പുലരി കുടുംബശ്രീ യൂണിറ്റിൽ നിന്ന് വായ്പ എടുത്തത്
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ മക്കളോടൊപ്പം ട്രൈയിന് മുന്നിൽ ആത്മഹത്യ ചെയ്ത ഷൈനി വായ്പ എടുത്തത് ഭർത്താവ് നോബിയുടെ പിതാവിൻറെ ലോൺ എടുത്തത് ഭർതൃപിതാവിൻ്റെ ചികിത്സയ്ക്കായെന്ന് കരിങ്കുന്നം പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.തോമസും ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങളും മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് ലക്ഷത്തിലധികം രൂപയാണ് ഭർതൃപിതാവിന്റെ ചികിത്സയ്ക്കായി ഷൈനി പുലരി കുടുംബശ്രീ യൂണിറ്റിൽ നിന്ന് വായ്പ എടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ കേസ് കൊടുത്തെങ്കിലും നോബിയുടെ കുടുംബം തിരിച്ചടവിന് തയ്യാറായില്ല. ഷൈനിയുടെ പേർക്ക് നോബി വാങ്ങിയ വാഹനങ്ങളുടെ ഉടമസ്ഥാവകാശം തിരിച്ചു നൽകുന്ന മുറയ്ക്ക് വായ്പ തിരിച്ചടയ്ക്കുമെന്നാണ് നോബി പറഞ്ഞതെന്ന് കുടുംബശ്രീ യൂണിറ്റ് പ്രസിഡൻ്റ് ഉഷ രാജു മാധ്യമങ്ങളോട് പറഞ്ഞു.
ഷൈനിയുടെ അറിവോടെയാണ് കുടുംബശ്രീ അംഗങ്ങൾ പൊലീസിൽ പരാതി നൽകിയത്. എന്നാൽ പരാതി പരിഹരിക്കുന്നതിന് പകരം നിയമ നടപടിക്ക് നിർബന്ധം പിടിച്ചത് സ്റ്റേഷനിലെത്തിയ ഭർതൃസഹോദരൻ ഫാദർ.ബോബിയാണെന്നും പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ. തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ഒമ്പത് മാസം മുമ്പ് നോബിയുടെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയതോടെ തിരിച്ചടവ് മുടങ്ങി. കുടുംബശ്രീ അംഗങ്ങൾ പണം ആവശ്യപ്പെട്ടതോടെ ഭർത്താവ് നോബിയിൽ നിന്ന് വാങ്ങാൻ ഷൈനി ആവശ്യപ്പെട്ടു. എന്നാൽ ഇതിന് നോബി തയ്യാറാകാതിരുന്നതോടെയാണ് കുടുംബശ്രീ അംഗങ്ങൾ പൊലീസിൽ പരാതി നൽകിയത്. മധ്യസ്ഥ ചർച്ചയ്ക്കായി ഷൈനിയുടെയും നോബിയുടെയും കുടുംബങ്ങളെയും കുടുംബശ്രീ അംഗങ്ങളെയും പൊലീസ് വിളിപ്പിച്ചെങ്കിലും പണം തിരിച്ചടയ്ക്കില്ല എന്നായിരുന്നു നോബിയുടെ നിലപാട്. ഒരു ലക്ഷത്തി ഇരുപത്താറായിരം രൂപയാണ് ഷൈനിയുടെ പേരിൽ എടുത്ത വായ്പയിൽ തിരിച്ചടയ്ക്കാൻ ഉള്ളത്. ഷൈനി മരിച്ചതോടെ വായ്പാത്തുക എങ്ങനെ കിട്ടും എന്നറിയാത്ത പ്രതിസന്ധിയിലാണ് പുലരി കുടുംബശ്രീ യൂണിറ്റ്.
ഫെബ്രുവരി 28നാണ് ഏറ്റുമാനൂർ 101 കവല വടകര വീട്ടിൽ ഷൈനി(43), അലി(സ), ഇവാന(10) എന്നിവരെയാണ് ട്രൈയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത് പുലർച്ചെ 5.20നായിരുന്നു സംഭവം. കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ലോക്കോ പൈലറ്റാണ് പൊലീസിൽ അറിയിച്ചത്. നഴ്സായിരുന്ന ഷൈനിക്ക് വിവാഹശേഷം ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. ഭർത്താവുമായി പിരിഞ്ഞ ശേഷം ജോലിക്ക് ശ്രമിച്ചിരുന്നെങ്കിലും കിട്ടാതിരുന്നത് മാനസികമായി തളർത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഷൈനിയുടെ മറ്റൊരു മകൻ എഡ്വിൻ എറണാകുളം ഡോൺ ബോസ്സ്കോ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. മരിച്ച അലീനയും ഇവാനയും തെള്ളകം ഹോളി ക്രോസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടിലെത്തിയ നോബിയെ തൊടുപുഴയിലെ വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം, അമ്മയുടെയും പെൺമക്കളുടേയും ആത്മഹത്യയിലേക്ക് നയിച്ചത് നോബിയുടെ പ്രകോപനമെന്നാമ് പൊലീസ് നിഗമനം. ഷൈനി മരിക്കുന്നതിന് തലേ ദിവസം നോബി ഫോണിൽ വിളിച്ചിരുന്നതായി മൊഴി നൽകിയിട്ടുണ്ട്. മദ്യലഹരിയിലാണ് നോബി ഷൈനിയെ വിളിച്ചത്.
