കേസിൽ ഉൾപ്പെട്ട രണ്ടാം പ്രതിയുടെ അമ്മയിൽ നിന്ന് ഒന്നാം പ്രതിയുടെ സഹോദരൻ 8.65 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി
പത്തനംതിട്ട: കായികതാരമായ പെൺകുട്ടിയെ 60പേർ പലസമയങ്ങളിലായി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയുടെ സഹോദരൻ അറസ്റ്റിൽ. പീഡനക്കേസിലെ ഒന്നാം പ്രതിയായ ജോജി മാത്യൂവിൻറെ സഹോദരൻ ജോമോൻ മാത്യു ആണ് അറസ്റ്റിലായത്. പത്തനംതിട്ടയിൽ 60 പേർ പ്രതികളായ പോക്സോ കേസിൽ തട്ടിപ്പ് നടത്തിയാണ് പൊലീസ് പിടിയിലായത്.
കേസിൽ ഉൾപ്പെട്ട രണ്ടാം പ്രതിയുടെ അമ്മയിൽ നിന്ന് ഒന്നാം പ്രതിയുടെ സഹോദരൻ 8.65 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ജാമ്യത്തിന് ഡിവൈഎസ്പിക്കും വക്കീലിനും നൽകാനാണെന്ന് പറഞ്ഞാണ് പണം തട്ടിയത്. പീഡനക്കേസിലെ രണ്ടാംപ്രതിയായ ഷൈനുവിൻറെ അമ്മയുടെ പക്കൽ നിന്നാണ് പലതവണയായി ജോമോൻ മാത്യു പണം തട്ടിയെടുത്തത്.
