സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുന്ന പൂജ ഹെഗ്ഡെയാണ് സിനിമയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടി ഇതുവരെ ഒരു തമിഴ് സിനിമയ്ക്കും ഡബ് ചെയ്തിട്ടില്ല.
എന്നാൽ ആ പതിവ് തെറ്റിച്ച് റെട്രോയിലൂടെ ആദ്യമായി തമിഴിൽ ഡബ് ചെയ്തിരിക്കുകയാണ് നടി. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചതും.
