അബുദാബി: യുഎഇയിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത. തീരപ്രദേശങ്ങളിലും പടിഞ്ഞാറന്‍ പ്രദേശങ്ങളിലും ദേശീയ കാലാവസ്ഥ കേന്ദ്രം ഇന്നും മഴയ്ക്ക് സാധ്യത പ്രവചിച്ചു.
ദുബായ്, ഷാര്‍ജ, ഉമ്മുൽഖുവൈൻ, അബുദാബി, റാസല്‍ഖൈമ, ഫുജൈറ എന്നിവടങ്ങളിലാണ് മഴക്ക് സാധ്യതയുള്ളത്. ഇന്ന് പുലര്‍ച്ചെ അല്‍ അവീര്‍, അല്‍ ഖൂസ്, പാം ജുമൈറ, ദൈറ എന്നിവിടങ്ങളില്‍ നേരിയ മഴ പെയ്തിരുന്നു. ദുബായിലെ പല സ്ഥലനങ്ങളിലും കഴിഞ്ഞ ദിവസം ഇടിമിന്നലോട് കൂടിയ മഴ പെയ്തിരുന്നു.
