തിരുവനന്തപുരം: കെപിസിസി സംഘടിപ്പിക്കുന്ന ഗുരുദേവൻ ഗാന്ധിജി സമാഗമ ശതാബ്ദിയിൽ സിപിഐഎമ്മിൻ്റെ മുതിർന്ന നേതാവ് ജി സുധാകരൻ പങ്കെടുക്കും. നാളെ വൈകിട്ട് 4:30 ന് നടക്കുന്ന പരിപാടിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനൊപ്പമാണ് ജി സുധാകരൻ വേദി പങ്കിടുക.
സിപിഐ നേതാവ് സി ദിവാകരനും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. പരിപാടിയിലെ അധ്യക്ഷൻ വി എം സുധീരനാണ്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരിപാടിയിൽ പങ്ക് ചേരുന്നു.
