കുവൈറ്റ് : സർക്കാർ കരാറുകളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് ഏഴാം തീയതിക്കുള്ളിൽ ശമ്പളം നൽകണമെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി അറിയിച്ചു . സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇതിനെക്കുറിച്ച് ബോധവൽക്കരണ കാമ്പയിൻ ആരംഭിക്കുകയുണ്ടായി ,തൊഴിലാളികളുടെ ശമ്പളം നിശ്ചിത തീയതി കഴിഞ്ഞ് ഏഴാം ദിവസത്തിനകം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നുവെന്ന് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം അതോറിറ്റി വ്യക്തമാക്കി
ഇതിൽ വീഴ്ച വരുത്തിയാൽ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം തൊഴിലുടമകൾക്ക് നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും.200ലധികം തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ യോഗ്യതയുള്ള നഴ്സിന്റെ മേൽനോട്ടത്തിൽ ഒരു പ്രാഥമിക ശുശ്രൂഷാ മുറി നൽകണമെന്ന് അതോറിറ്റി പറഞ്ഞു. കൂടാതെ, തൊഴിലാളികളുടെ താമസസ്ഥലം ഉദ്ദേശിച്ച പ്രവർത്തനത്തിനല്ലാതെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് അതോറിറ്റി കർശനമായി നിരോധിച്ചിട്ടുണ്ട്.
